SlideShare a Scribd company logo
1 of 28
Download to read offline
eprc//WYD. Muttil-LTR_03.
10 ജൂണ്‍ 2021
കേരള സംസ്ഥാന റവന്യു വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശ്രീ. ജയതിലക് IAS ഇറക്കിയ സ. ഉ.
നം.261/2020/റവന്യൂ തീയതി 24/10/2020ഉം നിലവിൽ ഇതുമായി നടന്നിരിക്കുന്ന
കുറ്റകൃത്യങ്ങളും ഈ നിയമത്തിന്‍റെ ചുവടു പിടിച്ച് ഭാവിയിൽ സാധ്യതയുള്ള ആസൂത്രിത
ക്വാറിയിംഗ്(Quarrying) പ്രവർത്തനങ്ങൾ, ഭൂമാഫിയാ പ്രവർത്തനങ്ങൾ എന്നിവയുമായി
ബന്ധപ്പെട്ട് പൊതു സമൂഹത്തിന് മുമ്പിലേക്ക് ഒരു തുറന്ന കത്ത്.
സൂചന :
1. 16-ാം നിയമസഭാ സമ്മേളനം നക്ഷത്രമിടാത്ത ചോദ്യ നം. 1381 തീയതി:
31.10.2019.
2. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഒപ്പിട്ട OA നം: 2930/2019 തീയതി
05.03.2019-ലെ മന്ത്രിസഭാ യോഗ തീരുമാനനടപടികൾ
3. ശ്രീ. പിണറായി വിജയൻ ഒപ്പിട്ട 01 ഓഗസ്റ്റ് 2019-ലെ ഫയൽ നം:
9551/P2/2014/റവ. മന്ത്രിസഭാ യോഗ തീരുമാനനടപടികൾ
4. File No. FWLD-B1/111/2019-FWLD
5. പതിനാലാം കേരള നിയമസഭ 16-ാം സമ്മേളനം നക്ഷത്രമിടാത്ത ചോദ്യം
നം.1381 തീയതി 31.10.2019-ലെ റവന്യു മന്ത്രി ശ്രീ. ചന്ദ്രശേഖരന്‍റെ
ഉത്തരം
6. നിയമസഭയിലെ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യം നം: 2713-ന്‍റെ
06/11/2019-ലെ വനം മന്ത്രി അഡ്വ. കെ. രാജുവിന്‍റെ ഉത്തരം
7. സ.ഉ.(കൈ)/28/2017/വനം തീയതി 27.05.2017
സർ,
എല്ലാ മാധ്യമങ്ങളും രാഷ്ട്രീയ കക്ഷികളും പൊതുപ്രവർത്തകരും ഈ വിവാദ
വിഷയത്തിൽ മരം മുറിയുമായിട്ടും 1964 ഭൂപതിവ് ചട്ടങ്ങളുടെ ലംഘനവുമായിട്ടും മാത്രം
EPRC-1/28
Environmental Protection & Research Council
(Reg: 200/2017 & Govt of India NGO Darpan UID: KL/2018/0195678)
Com. Address: Ground Floor, Mohan’s Building, 92- VV Road, Pettah. P. O., Thiruvananthapuram-695024
Regd. Office: E7- Ravi Nagar, Near SBT, Peroorkada. P. O, Thiruvananthapuram- 695005
+91 9847878502, 9048490853
info@eprcindia.org keralamyowncountry@gmail.com http://eprcindia.org
പ്രതികരണങ്ങളും അന്വേഷണവും ചുരുങ്ങി കൊണ്ടിരിക്കുകയാണ്. ഈ വിഷയത്തിൽ
ഉത്തരവാദിത്ത സ്ഥാനങ്ങളിലിരിക്കുന്നവർ നടത്തിയിരിക്കുന്ന ചില അസാധാരണമായ
ഇടപെടലുകൾ നിങ്ങളോരുത്തരുടേയും ശ്രദ്ധയിലേക്ക് കൊണ്ട് വരുന്നു. നിലവിൽ
നടന്നിരിക്കുന്ന കുറ്റകൃത്യങ്ങൾ വളരെ ആസൂത്രിതവും കൂടുതൽ ദൂരവ്യാപകമായിട്ടുള്ള
ആഘാതങ്ങളുണ്ടാക്കാൻ ശേഷിയുള്ളതുമാണ്.
ജയതിലകിന്‍റെ ഓർഡറിന്‍റെ അടിയിൽ പ്രത്യേകമായി എഴുതിയിരിക്കുന്നത്?
യാതൊരു കാരണവശാലും ഫോറസ്റ്റ് ഉദ്യോഗസ്ഥർ, ഉത്തരവിൻ
പ്രകാരമുള്ള മരം മുറിയും മറ്റും തടസ്സപ്പെടുത്തരുത്. അഥവാ അത്തരത്തിൽ
എന്തെങ്കിലും നടപടിയുണ്ടായാൽ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല
നടപടികളുണ്ടാകും. ലോകത്തിൽ തന്നെ ഇത്തരത്തിൽ ഒരുത്തരവ്
മറ്റെവിടെയുമുണ്ടാവില്ല, ഈ പ്രബുദ്ധകേരളത്തിലല്ലാതെ!
1964-ലെ ഭൂപതിവ് ചട്ടങ്ങൾ പ്രകാരം നൽകിയ പട്ടയസ്ഥലത്തെ റിസർവ്വ്
ചെയ്ത ഈട്ടി, തേക്ക്, എബണി(ഇരുൾ), ചന്ദനം എന്നീ മരങ്ങൾ എക്കാലവും
സർക്കാരിന്‍റേതാണ്. ഈ ഉത്തരവ് നിലനിൽക്കെ തന്നെ ഈ മരങ്ങൾ മുറിച്ച്
വിൽക്കാൻ നടത്തിയ ഗൂഢനീക്കങ്ങളാണ് കേരളത്തിലെ കോടിക്കണക്കിന് രൂപയുടെ
മൂല്യമുള്ളതും ജൈവ പ്രാധാന്യമുള്ളതുമായ റിസർവ്വ് മരങ്ങൾ കൊള്ള ചെയ്യപ്പെട്ടതിന്‍റെ
കാരണം.ശ്രീ. ജയതിലക് IAS എന്ന റവന്യൂ സെക്രട്ടറി വഴി ഇറക്കിയ ഉത്തരവാണ്
മരം കൊള്ളയുടെ മൂലകാരണമെന്ന് ഇന്ന് പൊതു സമൂഹം തിരിച്ചറിഞ്ഞു
കഴിഞ്ഞിരിക്കുന്നു. ഓരോ കാലത്തും കേരളം ഭരിച്ചിരുന്നവരും ഭരണത്തെ
നിയന്ത്രിച്ചിരുന്നതുമായ വിവിധ രാഷ്ട്രീയ കക്ഷികളും അവരുടെ
അധികാരകാലയളവിൽത്തന്നെ ഇതിനൊക്കെ സഹായകരമായ അണിയറ നീക്കങ്ങൾ
നടത്തിയിരുന്നു എന്ന് രേഖകളിൽ നിന്ന് വ്യക്തമാണ്.
കിടപ്പാടമില്ലാത്തതിനാൽ അർഹതപ്രകാരം സർക്കാരിൽ നിന്ന് ഭൂമി
അനുവദിച്ചു കിട്ടിയ പാവപ്പെട്ട ഗുണഭോക്താക്കളെ പ്രലോഭിപ്പിച്ചും കബളിപ്പിച്ചും വലിയ
EPRC-2 / 28
കൊള്ള നടത്തുന്നതായുള്ള വിവരങ്ങളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്.
ഭൂരഹിതർക്കുള്ള ഭവന നിർമാണത്തിന്‍റെ മറവിൽ ഇപ്പോൾ സംസ്ഥാനത്ത്
നടന്നുകൊണ്ടിരിക്കുന്ന വൻ അഴിമതിയാണ് ഇതിന് ആധാരം.
അർപ്പണബുദ്ധിയോടെ ഒരു കൂട്ടം അന്വേഷണ ഉദ്യോഗസ്ഥർക്ക് ഇതിന്‍റെ
സ്വതന്ത്ര ചുമതല കൊടുത്താൽ മാത്രമേ ഇതിനെല്ലാം ചാലകശക്തിയായി(Catalyst)
നിലകൊണ്ടവർ ആരൊക്കെയാണെന്ന് പുറത്ത് കൊണ്ട് വരുവാൻ കഴിയുകയുള്ളു.
കുറ്റക്കാരെ ശിക്ഷിക്കുയും വേണം.
ഉന്നത തലങ്ങളിൽ നടന്നിരിക്കുന്ന ഈ ഹീനമായ കുറ്റകൃത്യങ്ങൾ
ആര് അന്വേഷിക്കും?
ഈ വിവാദമായ സർക്കാർ ഉത്തരവും അതുമായി ബന്ധപ്പെട്ട് നടന്നിരിക്കുന്ന
മരംമുറി സംഭവ വികാസങ്ങളിലും ഉൾപ്പെട്ടിരിക്കുന്നത് വനം വകുപ്പിലേയും റവന്യു
വകുപ്പിലേയും ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥരാണ്. ഇതിൽ വനം വകുപ്പിൽ തന്നെ
2019-ലെ കണക്കനുസരിച്ച് 72 IFS ഉദ്യോഗസ്ഥർ (List of IFS Kerala
Cadre officers -2019) കേരളാ കേഡറിൽ ഉണ്ട്. ഈ IFS - IAS
കേഡറിലുള്ള ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും വൻകിട കച്ചവടക്കാരും
ഉൾപ്പെട്ടിരിക്കുന്ന ഈ കുറ്റകൃത്യം അന്വേഷണം നടത്തുവാൻ കേവലം ഇവരുടെ
ജൂനിയർ ഉദ്യോഗസ്ഥരായ DFO റാങ്കിലെ ഉദ്യോഗസ്ഥർ എന്നത് തന്നെ ഈ കേസ്
അട്ടിമറിക്കപ്പെട്ടു പോകാനുള്ള ഒരു വലിയ സംഘടിത ശ്രമത്തിന്‍റെ ഭാഗമാണ്.
ഇനി സംഭവിക്കാന്‍ പോകുന്നത് എന്ത്??
ഇത്തരത്തിലുള്ള ജൂനിയര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഈ കേസ്
അന്വേഷിക്കുന്നതിനിടയില്‍ വനം വകുപ്പ് ഓഫീസുകളില്‍ ഈ കൊള്ളയുമായി
ബന്ധപ്പെട്ട് നിര്‍ണായകമായ പല ഫയലുകള്‍ അപ്രത്യക്ഷമാവുകയും കത്തിച്ച്
കളയുകയും ചെയ്യും. അങ്ങനെ ഈ അന്വേഷണവും വഴിമുട്ടും. ഇതിലൂടെ
നിയമലംഘകരും മാഫിയകളും രക്ഷപ്പെടുകയും കേരളത്തിന്‍റെ പതനം
സമ്പൂര്‍ണമാകുകയും ചെയ്യും.
EPRC-3 / 28
മരങ്ങൾ മുഴുവൻ മുറിച്ച് വിറ്റതിന് ശേഷമുള്ള വനം വകുപ്പ്
വിജിലൻസിനെക്കൊണ്ടുള്ള അന്വേഷണം പ്രഹസനവും, കുറ്റവാളികളെ
രക്ഷിക്കാനുള്ള സ്ഥിരം അന്വേഷണ നാടകവുമാണ്. മരം മുറിക്കപ്പെട്ടു ഇനി അത്
എന്നന്നേക്കുമായി നഷ്ടപ്പെട്ടിരിക്കുന്നു.
ശ്രീ. ജയതിലകിന്‍റെ വിവാദ ഉത്തരവിന്‍റെ യഥാർത്ഥ ഉദ്ദേശലക്ഷ്യങ്ങളിൽ
പരമമായിട്ടുള്ളത് ക്വാറിയിംഗും അതിനെ തുടർന്ന് ഭൂമാഫിയകൾക്ക് വേണ്ട
സാഹചര്യം ഒരുക്കികൊടുക്കുകയെന്നതായിരുന്നു. ഇത് തെളിയിക്കുന്ന രേഖകൾ
അനുബന്ധം: 02-ൽ ചേർത്തിട്ടുണ്ട്.
ഇനി കേരളത്തിലെ സാധാരണ കർഷകരുടെ സംശയം
(ബുദ്ധിജീവികളുടെയല്ല):- കൃഷിയ്ക്ക് യോഗ്യമല്ലാത്ത ഭൂമി ഏതാണ്? കോടികൾ
മുടക്കി റോഡു സൈഡിൽ മരം നട്ട് വനം പിടിപ്പിക്കുന്നവർക്ക് ഇത്തരം
സ്ഥലങ്ങൾ ഉപയോഗപ്പെടുത്തിയാൽ കർഷകന് അതൊരു മികച്ച
വരുമാനമാകില്ലേ?
ക്വാറിയിംഗ് എന്ന ഒറ്റപരിപാടിയിലൂടെ ശരിക്കും ഇവിടെ നടക്കുന്നത്,
ആദ്യം ആ സ്ഥലത്തെ മരങ്ങൾ മുറിക്കേണ്ടി വരും!
പിന്നെ മണ്ണ് മാറ്റേണ്ടിവരും!
പിന്നെ പാറ പൊട്ടിക്കലും!
അങ്ങനെ ഒറ്റ വെടിയ്ക്ക് മൂന്ന് പക്ഷികൾ!
കർഷകരുടെ കണ്ണുനീർ തുടയ്ക്കാൻ എന്ന പേരിൽ ആദ്യം മരംമുറിക്കാൻ
അനുവാദം കൊടുത്ത് കൊണ്ടൊരു ഉത്തരവും അനുബന്ധ നിയമ ലംഘനങ്ങളും.
നിയമലംഘനങ്ങള്‍ നടത്തിയ മാഫിയകള്‍ പരസ്യമായി സര്‍ക്കാര്‍ സംവിധാനങ്ങളെയും
മറ്റും ചോദ്യം ചെയ്യുകയും കളിയാക്കുകയും വെല്ലുവിള്ളിക്കുകയും ചെയ്യുന്നു.
EPRC-4 / 28
ഇത്തരത്തിലുള്ള കിരാത നടപടികള്‍ മൂലം താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരെയും സാധാ
കര്‍ഷകരെയും മരണത്തിലേക്കും മറ്റു പ്രതിസന്ധികളിലേക്കും തള്ളിവിടുന്നു.
05.03.2019-ലെ നിയമസഭാ സമ്മേളനത്തിൽ ക്വാറിയിംഗ് അനുവദിക്കുന്നതിന്
AG യുടെ നിയമോപദേശവും സ്വീകരിച്ചിരിന്നു. എന്തായിരുന്നു AG യുടെ ഉപദേശം?
വിധേയമാകുന്ന "നിബന്ധനകൾ” എന്താണ്? ഭൂപതിവ് ചട്ടത്തിലെ സെക്ഷൻ ( 4
) ഭേദഗതി ചെയ്തോ എന്നിട്ട്?
ക്വാറി സംബന്ധിച്ച് നിയമസഭാ സമിതിയുടെ റിപ്പോർട്ട് നടപ്പാക്കാൻ നിയമസഭയ്ക്ക്
നേരമില്ല എന്നാൽ 1964 ലെ ഭൂപതിവ് ചട്ടങ്ങൾ മറികടക്കാനും കൊള്ള
നടത്താനും സർക്കാർ അരയും തലയും മുറുക്കി മുന്നിലുണ്ട്. അതായത്
കേരളത്തിന്‍റെ പ്രകൃതി സമ്പത്ത് മാഫിയാ സംഘങ്ങൾക്ക് തീറെഴുതിപണം
ഉണ്ടാക്കുക എന്നത് മാത്രമാണിവരുടെ ലക്ഷ്യം.
റവന്യൂ ഭൂമിയല്ലാത്ത ഭൂമി കൈവശം വെച്ചിരിക്കുന്നവർക്ക് ഈ മരംമുറി നിയമം
ബാധകമല്ല. എന്നാൽ ഈ അന്വേഷണത്തിന്‍റെ പേരിൽ കർഷകവികാരം
ഇളക്കിവിട്ട് സർക്കാരും, ഉദ്യോഗസ്ഥരും അവർ സംഘടിതമായി നടത്തിയ
മരംകൊള്ളയെ തേച്ചുമായ്ച്ചു കളയുവാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ
നടന്നുകൊണ്ടിരിക്കുന്ന ഈ നാടിളക്കിയുള്ള അന്വേഷണ നാടകം!
തന്നെയുമല്ല ബാക്കിയുള്ള മരങ്ങൾ കൂടി മുറിക്കാനുളള അനുകൂല സാഹചര്യം
ഉണ്ടാക്കിയെടുക്കാനുള്ള തന്ത്രമാണ് ഈ അന്വേഷണ പ്രഹസനങ്ങൾ ഓരോന്നും. 5
ലക്ഷം രൂപ വിലയുള്ള ഒരു മരത്തിന്‍റെ ഉടമയ്ക്ക് കിട്ടുന്നത് കേവലം വിലയുടെ വെറും 5
% മാത്രം. എന്തൊരു അനീതിയാണ്?
ശ്രീ. ജയതിലക് IAS- ഇറക്കിയ വിവാദ ഉത്തരവിറക്കാൻ കാരണം,
കർഷകക്ഷേമം മുൻ നിർത്തിയായിരുന്നോ
?
EPRC-5 / 28
1964-ലെ ഭൂപതിവ് ചട്ടങ്ങൾ പ്രകാരം പതിച്ചുനൽകിയ ഭൂമികളിലെ ചന്ദനം
ഒഴിച്ചുള്ള മരം മുറിക്കാൻ സ്ഥലത്തിന്‍റെ ഉടമകളെ അനുവദിച്ചുകൊണ്ട് റവന്യൂവകുപ്പ്
അസാധാരണമായ ഉത്തരവ് നൽകിയതിന്‍റെ സാഹചര്യം ഇതേവരെ
വ്യക്തമാക്കപ്പെട്ടിട്ടില്ല.
മരം മുറിക്കാൻ അനുമതി ലഭിക്കുന്നില്ലെന്ന ഭൂവുടമകളുടെ ശരിയായ പരാതികൾ
സർക്കാരിന് ലഭിച്ചിട്ടുണ്ടാവാം. പട്ടയഭൂമിയിലെ നിക്ഷിപ്തമല്ലാത്ത മരങ്ങൾ
നിയമാനുസൃതം മുറിക്കാൻ അനുമതി ചോദിക്കുമ്പോൾ അനാവശ്യമായി തടയുന്ന
സംഭവങ്ങളുണ്ടാകാറുണ്ട്.
അത്തരം പരാതികളുണ്ടാവുമ്പോൾ പട്ടയ ഉടമകൾക്കനുകൂലമായി നിയമാനുസൃതം
നടപടിയുണ്ടാകണം. എന്നാൽ, അത്തരം പരാതികളിൽ പലതിന്‍റെ പിന്നിലും
അതിന്‍റെ മറവിലുള്ള ഉത്തരവുകൾക്ക് പിന്നിലും ചതി പതിയിരിക്കുന്നുണ്ടാവാം.
പട്ടയഭൂമിയിലെ മരംമുറി തടഞ്ഞാൽ കർശനനടപടിയുണ്ടാകുമെന്ന,
അസാധാരണമായ ഊന്നൽ നൽകിയുള്ള റവന്യൂ വകുപ്പിന്‍റെ 2020 ഒക്ടോബർ
24-ന്‍റെ ഉത്തരവ് സംശയാസ്പദമാകുന്നത്, അതിനെ തുടർന്ന് വ്യാപകമായി
മരംകൊള്ള നടന്നതുകൊണ്ടാണ്.
ന്യൂഡൽഹിയിൽ ഇപ്പോൾ നടക്കുന്ന കർഷക സമരത്തെ ശക്തമായി
പിന്തുണയ്ക്കുന്ന നയമെടുത്ത സർക്കാറാണ് സംസ്ഥാനം ഭരിക്കുന്നത്. എന്നിട്ടാണ്
കർഷകതാൽപര്യം മുൻനിർത്തിയെന്ന പേരിൽ ഈ വൈരുദ്ധ്യം നിറഞ്ഞ
സർക്കാർ ഉത്തരവ് ഇറക്കിയത്.(അനുബന്ധ രേഖകൾ ഓരോന്നും സസൂഷ്മം
പരിശോധിക്കുക). ഭരണപരമായ അധികാര ദുർവിനിയോഗം കാലകാലമായി വിവിധ
മേഖലകളിൽ നടത്തുന്നവർക്കെതിരെ നിയമനടപടികൾക്കായി പൊതു ജനം തന്നെ
സംഘടിതമായി ഇറങ്ങേണ്ട സ്ഥിതിവിശേഷമാണ് സംജാതമായിരിക്കുന്നത്.
ഈ കഴിഞ്ഞ ദിവസം മുൻ റവന്യു മന്ത്രി ശ്രീ. ഇ. ചന്ദ്രശേഖറിന്‍റെ
മാധ്യമങ്ങളിൽ കൂടി വന്ന "ഈ ഉത്തരവ് കർഷകരെ സഹായിക്കാൻ
വേണ്ടിയായിരുന്നു" എന്ന പരാമർശം കേട്ട ഒരു പാവപ്പെട്ട കൃഷിക്കാരന്‍റെ
സംശയം ഇങ്ങനെ:-
EPRC-6 / 28
കല്ല്, പാറ മണൽ, മണ
്ണ് ഇവക്ക് ദൗർലഭ്യം നേരിട്ടത് ആർക്കാണ്?
നിരവധി കൈയേറ്റങ്ങളും നിയമ ലംഘനങ്ങളും നടത്തിക്കൊണ്ട് വൻകിട
നിർമ്മാണങ്ങൾ നടക്കുന്നതിനെതിരെ ഹൈക്കോടതി നിർദേശങ്ങൾ
ഉണ്ടായിട്ടും അത് നടത്താതെ ഇത്തരം മാഫിയകളുടെ നിർമ്മാണത്തിന്
അസംസ്കൃത സാധനങ്ങൾ ഒരുക്കിക്കൊടുക്കുന്നതിൽ എവിടെയാണ് കർഷക
നന്മ? പുനർ നിർമ്മാണമെന്ന പേരിൽ നടത്തിക്കൊണ്ടിരിക്കുന്നതിൽ
ഭൂരിഭാഗവും അഴിമതിയാൽ പൊളിഞ്ഞു കിടക്കുന്നു.. എന്നാൽ കിടപ്പാടം
നഷ്ടപ്പെട്ടവർ ഇന്നും അതേപടി.
➢ ഒരു ഭൂമിയെ കൃഷിയ്ക്ക് യോഗ്യമല്ലായെന്ന് സാക്ഷ്യപ്പെടുത്താൻ ആർക്കാണ്
യോഗ്യത?
➢ കേരളത്തിൽ ജിയോളജിസ്റ്റും വില്ലേജ് ഓഫീസറും ആണോ കേരളത്തിലെ കൃഷി
തീരുമാനിക്കുന്നത്?.
➢ കാട് പിടിപ്പിക്കാൻ കോടികൾ മുടക്കുന്ന സർക്കാരിന്, കാപ്പിത്തോട്ടങ്ങളിൽ
കാർബൺ ന്യൂട്ടറലാക്കാൻ നടക്കുന്ന സർക്കാറിന്, ഇത്തരം സ്ഥലങ്ങളിൽ
കാട് പിടിപ്പിക്കുന്നവർക്ക് വരുമാനവും മറ്റ് സഹായങ്ങളും
ഉറപ്പു വരുത്തിക്കൂടെ?
➢ സ്വകാര്യ വ്യക്തികൾക്ക് ഖനനമെന്ന കൊള്ള നടത്താൻ സർക്കാർ വകുപ്പുകളെ
ഉപയോഗിക്കുന്നതിലൂടെ കർഷകർക്കും കേരളത്തിനും എന്ത് നേട്ടമാണ്
സർക്കാർ ഉദേശിക്കുന്നത്?
➢ ലോക് ഡൗണുമായി ബന്ധപ്പെട്ട് നിത്യവൃത്തിക്ക് വേണ്ടി പണി ചെയ്യുന്നവർക്ക്
കടുത്ത നിയന്ത്രണങ്ങൾ നിരവധിയാണ്. എന്നാൽ കുന്ന് ഇടിച്ചു നിരത്തൽ,
മരം കൊള്ള, വനം കൊള്ള, പാറ ഖനനം, അനധികൃത ഖനനവും കടത്തലും
ഒക്കെ നിർബാധം ഇവിടെ നടക്കുന്നുവെന്നത് ഇരട്ടത്താപ്പല്ലേ ?
➢ കടൽ ക്ഷോഭത്തിന് കല്ലിടൽ മാത്രമാണ് പരിഹാരമെന്നത് മാത്രമേ
സർക്കാരിന് മുമ്പിൽ, പരിഹാരമായുള്ളോ?
EPRC-7 / 28
➢ ദുരന്ത ഭൂമിയിൽ പോലും നിർബാധം പാറ പൊട്ടിക്കലും അനധികൃത
നിർമ്മാണവും നടത്താനുള്ള ഒത്താശകൾ നടത്തുന്നത് പ്രകൃതിയെ സംരക്ഷിച്ചു
കൊണ്ടുള്ള വികസനം എന്ന സർക്കാരിന്‍റെ നയവുമായി എങ്ങിനെയാണ്
ഒത്തുപോകുന്നത്?
➢ ദുരന്തങ്ങളെ മാർക്കറ്റ് ചെയ്യാനും ക്ഷണിച്ചു വരുത്താനുമല്ലേ നിയമ നിർമാണ
സഭയിൽ നീക്കം നടത്തിയിരിക്കുന്നത്?
➢ ഇതിന് കേരളത്തിലെ പാവപ്പെട്ട കർഷകരെ രക്ഷിക്കാനെന്ന വാദമാണ്
പഞ്ഞുകൊണ്ടിരിക്കുന്നത്!
➢ നിരവധി കൈയേറ്റങ്ങളും നിയമ ലംഘനങ്ങളും നടത്തിക്കൊണ്ട് വൻകിട
നിർമ്മാണങ്ങൾ നടക്കുന്നതിനെതിരെ ഹൈക്കോടതി നിർദേശങ്ങൾ
ഉണ്ടായിട്ടും നടപടി എടുക്കാതെ ഇത്തരം മാഫിയകളുടെ നിർമ്മാണത്തിന്
അസംസ്കൃത സാധനങ്ങൾ ഒരുക്കിക്കൊടുക്കുന്നതിൽ എവിടെയാണ് കർഷക
നന്മ?
അധികം ശ്രദ്ധിക്കപ്പെടാതെ പോയ മറ്റൊരു മരം മുറി!!
27.05.2017-ല്‍ വനം വന്യജീവി വകുപ്പ് ഇറക്കിയ
സ.ഉ.(കൈ)/28/2017/വനം (അനുബന്ധം:04) ഉത്തരവ്
ഇറക്കിയതും റദ്ദാക്കിയതും പ്രകാരം സാധാരണക്കാരായ
ഗിരിജനങ്ങളുടെ ഭൂമിയില്‍ നിന്നിരുന്ന ആഞ്ഞിലിയും പ്ലാവുമടക്കമുള്ള
കോടിക്കണക്കിന് രൂപയുടെ മരങ്ങള്‍ മാഫിയകള്‍ക്ക്‌ മുറിച്ചു കടത്താന്‍
അവസരമുണ്ടായി എന്ന് വേണം കരുതാന്‍. ഇവിടെയും
ഉദ്യോഗസ്ഥ-രാഷ്ട്രീയ-മാഫിയ കൂട്ടുക്കെട്ടിനാല്‍ കബളിപ്പിക്കപ്പെട്ടത്
സാധാ ഗിരിജനങ്ങള്‍. ഈ ഉത്തരവിലെയും ക്രമക്കേടുകളും
പരിശോധിക്കപ്പെടേണ്ടതായുണ്ട്.
EPRC-8 / 28
ഉദ്യോഗസ്ഥതലത്തിൽ നടന്നിരിക്കുന്ന കുറ്റകൃത്യങ്ങളായി പ്രത്യക്ഷത്തിൽ
ഇതു തോന്നുമെങ്കിലും അതിനുമപ്പുറം മറഞ്ഞിരിക്കുന്ന അദൃശ്യവലയങ്ങളുണ്ട്.
അങ്ങനെ ഇത്തരത്തില്‍ എല്ലാം ദൈവത്തിന്‍റെ സ്വന്തം നാടായ നമ്മുടെ ഈ
കേരളം കബളിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്നു.
ഇനിയെങ്കിലും വസ്തുതകള്‍ തിരിച്ചറിയു പ്രബുദ്ധകേരളമേ!!
നന്ദിപൂർവ്വം,
വിശ്വസ്തതയോടെ
Sanjeev S J
President
Environmental Protection and Research Council(Reg. No. 200/2017)
Ground floor, Mohan’s Building,
V.V. Road, Pettah. P. O,
Thiruvananthapuram. 695024, Kerala, IN.
+91 9847878502, 90484 90853
info@eprcindia.org keralamyowncountry@gmail.com
http://eprcindia.org
Please see the following enclosures & addl information.
EPRC-9 / 28
അനുബന്ധം: 01
മന്ത്രിസഭാ യോഗത്തിന്‍റെ നടപടി ക്കുറിപ്പുകൾ:
തിയതി 05.03.2019
രഹസ്യം
സംസ്ഥാനത്ത് നിർമ്മാണ വസ്തുക്കളുടെ ദൗർലഭ്യം പരിഹരിക്കുന്നതിന് ഖനന പ്രവർത്തനം
ക്രമവത്ക്കരിക്കുന്നത്. 1964 ലെ ഭൂപതിവ് ചട്ടങ്ങളിലെ ചട്ടം (4) ൽ നിലവിലുളള ഉപചട്ടം 1
ആയി ഭേദഗതി ചെയ്യുകയും അതിനു താഴെ ഉപചട്ടങ്ങൾ 2 ഉം 3 ഉം ചേർക്കുകയും ചെയ്യുന്നു.
നിർദേശം അംഗീകരിച്ചു.
പിണറായി വിജയൻ
മുഖ്യമന്ത്രി.
ടോം ജോസ്
സെക്രട്ടറി.
സംസ്ഥാനത്ത് നിർമ്മാണ വസ്തുക്കളുടെ ദൗർലഭ്യം രൂക്ഷമായി അനുഭവപ്പെട്ടു വരുന്നു.
അതുകൊണ്ട് വിലവർദ്ധനവും നിർമ്മാണ പ്രവർത്തനങ്ങൾ തടസ്സപ്പെടുകയും ചെയ്യുന്നു എന്ന
പരാതി ഉയർന്നു. 1964 ലെ ഭൂപതിവ് ചട്ടങ്ങൾ നിലനിൽക്കുന്ന സാഹചര്യം ഭേദഗതിയിലൂടെ
മാറ്റി ഖനനത്തിനുള്ള സാഹചര്യം ഒരുക്കേണ്ടിയിരിക്കുന്നു. കൂടാതെ തുടർന്ന് വരുന്ന ഖനന
പ്രവർത്തനങ്ങൾ ക്രമീകരിക്കേണ്ടതുമുണ്ട്. ഇത് സംബന്ധിച്ച് ഹൈക്കോടതിയുടെ നിർദേശം
കേസിന്‍റെ പശ്ചാലത്തിൽ നിർദേശമാണെന്നതും സർക്കാർ പ്രത്യേകം
പരിഗണിക്കുന്നു
4 (2)കൃഷി ഓഫീസറും, ജിയോളജിസ്റ്റും, വില്ലേജ് ഓഫീസറും, ഉൾപ്പെടുന്ന കമ്മറ്റി
ഉണ്ടാക്കി കൃഷിയ്ക്ക് യോഗ്യമല്ലെന്ന് സാക്ഷ്യപ്പെടുത്തുക. ക്വാറിയിംഗിന് യോഗ്യമാണെന്നും കളക്ടർക്ക്
ശുപാർശ കൊടുക്കണം ഇതിന്‍റെ അടിസ
്ഥാനത്തിൽ കളക്ടർ NOC
കൊടുക്കുക.
4(3) നിലവിൽ ഖനനത്തിലിരിക്കുന്ന പ്രദേശങ്ങളിൽ സർക്കാർ
വിജ്ഞാപനങ്ങൾക്കനുസരിച്ച് ഈടാക്കി വരുന്ന സീനിയറേജ് നിരക്കിൽ മാറ്റം വരുത്തിക്കൊണ്ട്
ഖനന പ്രവർത്തനം ക്രമവത്ക്കരിക്കപ്പെടാവുന്നതാണ്.
EPRC-10 / 28
EPRC-11 / 28
EPRC-12 / 28
EPRC-13 / 28
●
EPRC-14 / 28
അനുബന്ധം: 02
14-ാം കേരള നിയമസഭ
16-ാം സമ്മേളനം
31-10-2019 ലെ മറുപടിയ്ക്ക്.
ചോദ്യം. : എൻ ഷംസുദ്ദീൻ : ഖനനാനുമതിയ്ക്കായി 1964 ലെ ഭൂപതിവ് ചട്ടങ്ങളിൽ ഭേദഗതിയ്ക്ക്
നടപടിയുണ്ടോ?
ഉത്തരം. ബഹു: ഇ. ചന്ദ്രശേഖരൻ(റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി). 1964 ലെ ഭൂപതിവ്
ചട്ടപ്രകാരം പതിച്ച് നൽകിയ പട്ടയഭൂമിയിലെ, കൃഷിയ്ക്ക് യോഗ്യമല്ലാത്ത ഭൂമിയിൽ നിബന്ധനകൾക്ക്
വിധേയമായി ക്വാറിയിംങ്ങിന് ചട്ടം (4) ൽ ഭേദഗതി വരുത്തുന്നതിന് 05.03.2019-ലെ
മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. Ad: AG യുടെ നിയമ ഉപദേശം ലഭിച്ചിരുന്നു.
01.08.19-ലെ മന്ത്രിസഭാ യോഗത്തിന്‍റെ പരിഗണനയ്ക്ക് സമർപ്പിച്ചപ്പോൾ വീണ്ടും ചർച്ച
ചെയ്യാൻ തീരുമാനിച്ചു.
EPRC-15 / 28
EPRC-16 / 28
EPRC-17 / 28
EPRC-18 / 28
EPRC-19 / 28
EPRC-20 / 28
EPRC-21 / 28
അനുബന്ധം: 03
EPRC-22 / 28
അനുബന്ധം:04 ( 27.05.2017-ല്‍ വനം വന്യജീവി വകുപ്പ് ഇറക്കിയ
സ.ഉ.(കൈ)/28/2017/വനം )
EPRC-23 / 28
EPRC-24 / 28
EPRC-25 / 28
EPRC-26 / 28
EPRC-27 / 28
അനുബന്ധം: 05
(https://www.deshabhimani.com/news/kerala/news-kerala-20-05-2
017/645334)
EPRC-28 / 28

More Related Content

More from Jamesadhikaram land matter consultancy 9447464502

More from Jamesadhikaram land matter consultancy 9447464502 (20)

Resurvey area prevails over document area
Resurvey area prevails over document areaResurvey area prevails over document area
Resurvey area prevails over document area
 
shanavas Land Tax new rate 2022- Basic Tax 1-04-2022 (1).pdf
shanavas Land Tax new rate 2022- Basic Tax 1-04-2022 (1).pdfshanavas Land Tax new rate 2022- Basic Tax 1-04-2022 (1).pdf
shanavas Land Tax new rate 2022- Basic Tax 1-04-2022 (1).pdf
 
Bhoomi tharam mattom no fee for family property below 25 cents - James Josep...
Bhoomi tharam mattom no fee for  family property below 25 cents - James Josep...Bhoomi tharam mattom no fee for  family property below 25 cents - James Josep...
Bhoomi tharam mattom no fee for family property below 25 cents - James Josep...
 
Revenue Guide 2024 ILDM Kerala James Joseph Adhikarathil Land Consultant 944...
Revenue Guide 2024 ILDM Kerala  James Joseph Adhikarathil Land Consultant 944...Revenue Guide 2024 ILDM Kerala  James Joseph Adhikarathil Land Consultant 944...
Revenue Guide 2024 ILDM Kerala James Joseph Adhikarathil Land Consultant 944...
 
kbt
kbtkbt
kbt
 
Training to Prospective Tahsildars Kerala ILDM James Joseph Adhikarathil 94...
Training to Prospective Tahsildars Kerala   ILDM James Joseph Adhikarathil 94...Training to Prospective Tahsildars Kerala   ILDM James Joseph Adhikarathil 94...
Training to Prospective Tahsildars Kerala ILDM James Joseph Adhikarathil 94...
 
Michabhoomi Clarification Pattayam
Michabhoomi Clarification PattayamMichabhoomi Clarification Pattayam
Michabhoomi Clarification Pattayam
 
Kerala Building tax act 1975 modified 2023 James Joseph Adhikarathil
Kerala Building tax act 1975 modified 2023 James Joseph AdhikarathilKerala Building tax act 1975 modified 2023 James Joseph Adhikarathil
Kerala Building tax act 1975 modified 2023 James Joseph Adhikarathil
 
Family member certificate not needed for registration James Joseph Adhikara...
Family member certificate not needed for registration   James Joseph Adhikara...Family member certificate not needed for registration   James Joseph Adhikara...
Family member certificate not needed for registration James Joseph Adhikara...
 
michabhoomi KLR Act Land Board procedures James Joseph Adhikarathil
michabhoomi KLR Act Land Board procedures  James Joseph Adhikarathilmichabhoomi KLR Act Land Board procedures  James Joseph Adhikarathil
michabhoomi KLR Act Land Board procedures James Joseph Adhikarathil
 
Michabhoomi distribution Clarification circular
Michabhoomi distribution Clarification circularMichabhoomi distribution Clarification circular
Michabhoomi distribution Clarification circular
 
ജന്മിത്തം (2).pdf
ജന്മിത്തം (2).pdfജന്മിത്തം (2).pdf
ജന്മിത്തം (2).pdf
 
Land tax note
Land tax noteLand tax note
Land tax note
 
AAY- BPL ration card income and other criteria orders. pdf13-10-2023 (1).Jam...
AAY- BPL ration card income and other  criteria orders. pdf13-10-2023 (1).Jam...AAY- BPL ration card income and other  criteria orders. pdf13-10-2023 (1).Jam...
AAY- BPL ration card income and other criteria orders. pdf13-10-2023 (1).Jam...
 
Paddy and and wetland aCT - Contempt of court - sub collector fort Cochin fin...
Paddy and and wetland aCT - Contempt of court - sub collector fort Cochin fin...Paddy and and wetland aCT - Contempt of court - sub collector fort Cochin fin...
Paddy and and wetland aCT - Contempt of court - sub collector fort Cochin fin...
 
Taluk vikasana samithi taluk sabha kerala guidelines James joseph adhikarathil
Taluk vikasana samithi taluk sabha  kerala guidelines James joseph adhikarathilTaluk vikasana samithi taluk sabha  kerala guidelines James joseph adhikarathil
Taluk vikasana samithi taluk sabha kerala guidelines James joseph adhikarathil
 
Michabhumi clarification circular James Joseph adhikarathil
Michabhumi clarification circular James Joseph adhikarathilMichabhumi clarification circular James Joseph adhikarathil
Michabhumi clarification circular James Joseph adhikarathil
 
Land tribunal pattayam registration in SRO - Certified copy of pattayam from...
Land tribunal pattayam registration in SRO  - Certified copy of pattayam from...Land tribunal pattayam registration in SRO  - Certified copy of pattayam from...
Land tribunal pattayam registration in SRO - Certified copy of pattayam from...
 
Kerala building tax act 1975 - Copy of the building permit should be given to...
Kerala building tax act 1975 - Copy of the building permit should be given to...Kerala building tax act 1975 - Copy of the building permit should be given to...
Kerala building tax act 1975 - Copy of the building permit should be given to...
 
Kerala building tax act 1975 - Copy of the building permit should be given to...
Kerala building tax act 1975 - Copy of the building permit should be given to...Kerala building tax act 1975 - Copy of the building permit should be given to...
Kerala building tax act 1975 - Copy of the building permit should be given to...
 

Muttil tree cutting in Kerala - Issues and Facts uploaded by James Joseph Adhikarathil ,Trainer

  • 1. eprc//WYD. Muttil-LTR_03. 10 ജൂണ്‍ 2021 കേരള സംസ്ഥാന റവന്യു വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശ്രീ. ജയതിലക് IAS ഇറക്കിയ സ. ഉ. നം.261/2020/റവന്യൂ തീയതി 24/10/2020ഉം നിലവിൽ ഇതുമായി നടന്നിരിക്കുന്ന കുറ്റകൃത്യങ്ങളും ഈ നിയമത്തിന്‍റെ ചുവടു പിടിച്ച് ഭാവിയിൽ സാധ്യതയുള്ള ആസൂത്രിത ക്വാറിയിംഗ്(Quarrying) പ്രവർത്തനങ്ങൾ, ഭൂമാഫിയാ പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് പൊതു സമൂഹത്തിന് മുമ്പിലേക്ക് ഒരു തുറന്ന കത്ത്. സൂചന : 1. 16-ാം നിയമസഭാ സമ്മേളനം നക്ഷത്രമിടാത്ത ചോദ്യ നം. 1381 തീയതി: 31.10.2019. 2. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഒപ്പിട്ട OA നം: 2930/2019 തീയതി 05.03.2019-ലെ മന്ത്രിസഭാ യോഗ തീരുമാനനടപടികൾ 3. ശ്രീ. പിണറായി വിജയൻ ഒപ്പിട്ട 01 ഓഗസ്റ്റ് 2019-ലെ ഫയൽ നം: 9551/P2/2014/റവ. മന്ത്രിസഭാ യോഗ തീരുമാനനടപടികൾ 4. File No. FWLD-B1/111/2019-FWLD 5. പതിനാലാം കേരള നിയമസഭ 16-ാം സമ്മേളനം നക്ഷത്രമിടാത്ത ചോദ്യം നം.1381 തീയതി 31.10.2019-ലെ റവന്യു മന്ത്രി ശ്രീ. ചന്ദ്രശേഖരന്‍റെ ഉത്തരം 6. നിയമസഭയിലെ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യം നം: 2713-ന്‍റെ 06/11/2019-ലെ വനം മന്ത്രി അഡ്വ. കെ. രാജുവിന്‍റെ ഉത്തരം 7. സ.ഉ.(കൈ)/28/2017/വനം തീയതി 27.05.2017 സർ, എല്ലാ മാധ്യമങ്ങളും രാഷ്ട്രീയ കക്ഷികളും പൊതുപ്രവർത്തകരും ഈ വിവാദ വിഷയത്തിൽ മരം മുറിയുമായിട്ടും 1964 ഭൂപതിവ് ചട്ടങ്ങളുടെ ലംഘനവുമായിട്ടും മാത്രം EPRC-1/28 Environmental Protection & Research Council (Reg: 200/2017 & Govt of India NGO Darpan UID: KL/2018/0195678) Com. Address: Ground Floor, Mohan’s Building, 92- VV Road, Pettah. P. O., Thiruvananthapuram-695024 Regd. Office: E7- Ravi Nagar, Near SBT, Peroorkada. P. O, Thiruvananthapuram- 695005 +91 9847878502, 9048490853 info@eprcindia.org keralamyowncountry@gmail.com http://eprcindia.org
  • 2. പ്രതികരണങ്ങളും അന്വേഷണവും ചുരുങ്ങി കൊണ്ടിരിക്കുകയാണ്. ഈ വിഷയത്തിൽ ഉത്തരവാദിത്ത സ്ഥാനങ്ങളിലിരിക്കുന്നവർ നടത്തിയിരിക്കുന്ന ചില അസാധാരണമായ ഇടപെടലുകൾ നിങ്ങളോരുത്തരുടേയും ശ്രദ്ധയിലേക്ക് കൊണ്ട് വരുന്നു. നിലവിൽ നടന്നിരിക്കുന്ന കുറ്റകൃത്യങ്ങൾ വളരെ ആസൂത്രിതവും കൂടുതൽ ദൂരവ്യാപകമായിട്ടുള്ള ആഘാതങ്ങളുണ്ടാക്കാൻ ശേഷിയുള്ളതുമാണ്. ജയതിലകിന്‍റെ ഓർഡറിന്‍റെ അടിയിൽ പ്രത്യേകമായി എഴുതിയിരിക്കുന്നത്? യാതൊരു കാരണവശാലും ഫോറസ്റ്റ് ഉദ്യോഗസ്ഥർ, ഉത്തരവിൻ പ്രകാരമുള്ള മരം മുറിയും മറ്റും തടസ്സപ്പെടുത്തരുത്. അഥവാ അത്തരത്തിൽ എന്തെങ്കിലും നടപടിയുണ്ടായാൽ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടികളുണ്ടാകും. ലോകത്തിൽ തന്നെ ഇത്തരത്തിൽ ഒരുത്തരവ് മറ്റെവിടെയുമുണ്ടാവില്ല, ഈ പ്രബുദ്ധകേരളത്തിലല്ലാതെ! 1964-ലെ ഭൂപതിവ് ചട്ടങ്ങൾ പ്രകാരം നൽകിയ പട്ടയസ്ഥലത്തെ റിസർവ്വ് ചെയ്ത ഈട്ടി, തേക്ക്, എബണി(ഇരുൾ), ചന്ദനം എന്നീ മരങ്ങൾ എക്കാലവും സർക്കാരിന്‍റേതാണ്. ഈ ഉത്തരവ് നിലനിൽക്കെ തന്നെ ഈ മരങ്ങൾ മുറിച്ച് വിൽക്കാൻ നടത്തിയ ഗൂഢനീക്കങ്ങളാണ് കേരളത്തിലെ കോടിക്കണക്കിന് രൂപയുടെ മൂല്യമുള്ളതും ജൈവ പ്രാധാന്യമുള്ളതുമായ റിസർവ്വ് മരങ്ങൾ കൊള്ള ചെയ്യപ്പെട്ടതിന്‍റെ കാരണം.ശ്രീ. ജയതിലക് IAS എന്ന റവന്യൂ സെക്രട്ടറി വഴി ഇറക്കിയ ഉത്തരവാണ് മരം കൊള്ളയുടെ മൂലകാരണമെന്ന് ഇന്ന് പൊതു സമൂഹം തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു. ഓരോ കാലത്തും കേരളം ഭരിച്ചിരുന്നവരും ഭരണത്തെ നിയന്ത്രിച്ചിരുന്നതുമായ വിവിധ രാഷ്ട്രീയ കക്ഷികളും അവരുടെ അധികാരകാലയളവിൽത്തന്നെ ഇതിനൊക്കെ സഹായകരമായ അണിയറ നീക്കങ്ങൾ നടത്തിയിരുന്നു എന്ന് രേഖകളിൽ നിന്ന് വ്യക്തമാണ്. കിടപ്പാടമില്ലാത്തതിനാൽ അർഹതപ്രകാരം സർക്കാരിൽ നിന്ന് ഭൂമി അനുവദിച്ചു കിട്ടിയ പാവപ്പെട്ട ഗുണഭോക്താക്കളെ പ്രലോഭിപ്പിച്ചും കബളിപ്പിച്ചും വലിയ EPRC-2 / 28
  • 3. കൊള്ള നടത്തുന്നതായുള്ള വിവരങ്ങളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഭൂരഹിതർക്കുള്ള ഭവന നിർമാണത്തിന്‍റെ മറവിൽ ഇപ്പോൾ സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന വൻ അഴിമതിയാണ് ഇതിന് ആധാരം. അർപ്പണബുദ്ധിയോടെ ഒരു കൂട്ടം അന്വേഷണ ഉദ്യോഗസ്ഥർക്ക് ഇതിന്‍റെ സ്വതന്ത്ര ചുമതല കൊടുത്താൽ മാത്രമേ ഇതിനെല്ലാം ചാലകശക്തിയായി(Catalyst) നിലകൊണ്ടവർ ആരൊക്കെയാണെന്ന് പുറത്ത് കൊണ്ട് വരുവാൻ കഴിയുകയുള്ളു. കുറ്റക്കാരെ ശിക്ഷിക്കുയും വേണം. ഉന്നത തലങ്ങളിൽ നടന്നിരിക്കുന്ന ഈ ഹീനമായ കുറ്റകൃത്യങ്ങൾ ആര് അന്വേഷിക്കും? ഈ വിവാദമായ സർക്കാർ ഉത്തരവും അതുമായി ബന്ധപ്പെട്ട് നടന്നിരിക്കുന്ന മരംമുറി സംഭവ വികാസങ്ങളിലും ഉൾപ്പെട്ടിരിക്കുന്നത് വനം വകുപ്പിലേയും റവന്യു വകുപ്പിലേയും ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥരാണ്. ഇതിൽ വനം വകുപ്പിൽ തന്നെ 2019-ലെ കണക്കനുസരിച്ച് 72 IFS ഉദ്യോഗസ്ഥർ (List of IFS Kerala Cadre officers -2019) കേരളാ കേഡറിൽ ഉണ്ട്. ഈ IFS - IAS കേഡറിലുള്ള ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും വൻകിട കച്ചവടക്കാരും ഉൾപ്പെട്ടിരിക്കുന്ന ഈ കുറ്റകൃത്യം അന്വേഷണം നടത്തുവാൻ കേവലം ഇവരുടെ ജൂനിയർ ഉദ്യോഗസ്ഥരായ DFO റാങ്കിലെ ഉദ്യോഗസ്ഥർ എന്നത് തന്നെ ഈ കേസ് അട്ടിമറിക്കപ്പെട്ടു പോകാനുള്ള ഒരു വലിയ സംഘടിത ശ്രമത്തിന്‍റെ ഭാഗമാണ്. ഇനി സംഭവിക്കാന്‍ പോകുന്നത് എന്ത്?? ഇത്തരത്തിലുള്ള ജൂനിയര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഈ കേസ് അന്വേഷിക്കുന്നതിനിടയില്‍ വനം വകുപ്പ് ഓഫീസുകളില്‍ ഈ കൊള്ളയുമായി ബന്ധപ്പെട്ട് നിര്‍ണായകമായ പല ഫയലുകള്‍ അപ്രത്യക്ഷമാവുകയും കത്തിച്ച് കളയുകയും ചെയ്യും. അങ്ങനെ ഈ അന്വേഷണവും വഴിമുട്ടും. ഇതിലൂടെ നിയമലംഘകരും മാഫിയകളും രക്ഷപ്പെടുകയും കേരളത്തിന്‍റെ പതനം സമ്പൂര്‍ണമാകുകയും ചെയ്യും. EPRC-3 / 28
  • 4. മരങ്ങൾ മുഴുവൻ മുറിച്ച് വിറ്റതിന് ശേഷമുള്ള വനം വകുപ്പ് വിജിലൻസിനെക്കൊണ്ടുള്ള അന്വേഷണം പ്രഹസനവും, കുറ്റവാളികളെ രക്ഷിക്കാനുള്ള സ്ഥിരം അന്വേഷണ നാടകവുമാണ്. മരം മുറിക്കപ്പെട്ടു ഇനി അത് എന്നന്നേക്കുമായി നഷ്ടപ്പെട്ടിരിക്കുന്നു. ശ്രീ. ജയതിലകിന്‍റെ വിവാദ ഉത്തരവിന്‍റെ യഥാർത്ഥ ഉദ്ദേശലക്ഷ്യങ്ങളിൽ പരമമായിട്ടുള്ളത് ക്വാറിയിംഗും അതിനെ തുടർന്ന് ഭൂമാഫിയകൾക്ക് വേണ്ട സാഹചര്യം ഒരുക്കികൊടുക്കുകയെന്നതായിരുന്നു. ഇത് തെളിയിക്കുന്ന രേഖകൾ അനുബന്ധം: 02-ൽ ചേർത്തിട്ടുണ്ട്. ഇനി കേരളത്തിലെ സാധാരണ കർഷകരുടെ സംശയം (ബുദ്ധിജീവികളുടെയല്ല):- കൃഷിയ്ക്ക് യോഗ്യമല്ലാത്ത ഭൂമി ഏതാണ്? കോടികൾ മുടക്കി റോഡു സൈഡിൽ മരം നട്ട് വനം പിടിപ്പിക്കുന്നവർക്ക് ഇത്തരം സ്ഥലങ്ങൾ ഉപയോഗപ്പെടുത്തിയാൽ കർഷകന് അതൊരു മികച്ച വരുമാനമാകില്ലേ? ക്വാറിയിംഗ് എന്ന ഒറ്റപരിപാടിയിലൂടെ ശരിക്കും ഇവിടെ നടക്കുന്നത്, ആദ്യം ആ സ്ഥലത്തെ മരങ്ങൾ മുറിക്കേണ്ടി വരും! പിന്നെ മണ്ണ് മാറ്റേണ്ടിവരും! പിന്നെ പാറ പൊട്ടിക്കലും! അങ്ങനെ ഒറ്റ വെടിയ്ക്ക് മൂന്ന് പക്ഷികൾ! കർഷകരുടെ കണ്ണുനീർ തുടയ്ക്കാൻ എന്ന പേരിൽ ആദ്യം മരംമുറിക്കാൻ അനുവാദം കൊടുത്ത് കൊണ്ടൊരു ഉത്തരവും അനുബന്ധ നിയമ ലംഘനങ്ങളും. നിയമലംഘനങ്ങള്‍ നടത്തിയ മാഫിയകള്‍ പരസ്യമായി സര്‍ക്കാര്‍ സംവിധാനങ്ങളെയും മറ്റും ചോദ്യം ചെയ്യുകയും കളിയാക്കുകയും വെല്ലുവിള്ളിക്കുകയും ചെയ്യുന്നു. EPRC-4 / 28
  • 5. ഇത്തരത്തിലുള്ള കിരാത നടപടികള്‍ മൂലം താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരെയും സാധാ കര്‍ഷകരെയും മരണത്തിലേക്കും മറ്റു പ്രതിസന്ധികളിലേക്കും തള്ളിവിടുന്നു. 05.03.2019-ലെ നിയമസഭാ സമ്മേളനത്തിൽ ക്വാറിയിംഗ് അനുവദിക്കുന്നതിന് AG യുടെ നിയമോപദേശവും സ്വീകരിച്ചിരിന്നു. എന്തായിരുന്നു AG യുടെ ഉപദേശം? വിധേയമാകുന്ന "നിബന്ധനകൾ” എന്താണ്? ഭൂപതിവ് ചട്ടത്തിലെ സെക്ഷൻ ( 4 ) ഭേദഗതി ചെയ്തോ എന്നിട്ട്? ക്വാറി സംബന്ധിച്ച് നിയമസഭാ സമിതിയുടെ റിപ്പോർട്ട് നടപ്പാക്കാൻ നിയമസഭയ്ക്ക് നേരമില്ല എന്നാൽ 1964 ലെ ഭൂപതിവ് ചട്ടങ്ങൾ മറികടക്കാനും കൊള്ള നടത്താനും സർക്കാർ അരയും തലയും മുറുക്കി മുന്നിലുണ്ട്. അതായത് കേരളത്തിന്‍റെ പ്രകൃതി സമ്പത്ത് മാഫിയാ സംഘങ്ങൾക്ക് തീറെഴുതിപണം ഉണ്ടാക്കുക എന്നത് മാത്രമാണിവരുടെ ലക്ഷ്യം. റവന്യൂ ഭൂമിയല്ലാത്ത ഭൂമി കൈവശം വെച്ചിരിക്കുന്നവർക്ക് ഈ മരംമുറി നിയമം ബാധകമല്ല. എന്നാൽ ഈ അന്വേഷണത്തിന്‍റെ പേരിൽ കർഷകവികാരം ഇളക്കിവിട്ട് സർക്കാരും, ഉദ്യോഗസ്ഥരും അവർ സംഘടിതമായി നടത്തിയ മരംകൊള്ളയെ തേച്ചുമായ്ച്ചു കളയുവാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഈ നാടിളക്കിയുള്ള അന്വേഷണ നാടകം! തന്നെയുമല്ല ബാക്കിയുള്ള മരങ്ങൾ കൂടി മുറിക്കാനുളള അനുകൂല സാഹചര്യം ഉണ്ടാക്കിയെടുക്കാനുള്ള തന്ത്രമാണ് ഈ അന്വേഷണ പ്രഹസനങ്ങൾ ഓരോന്നും. 5 ലക്ഷം രൂപ വിലയുള്ള ഒരു മരത്തിന്‍റെ ഉടമയ്ക്ക് കിട്ടുന്നത് കേവലം വിലയുടെ വെറും 5 % മാത്രം. എന്തൊരു അനീതിയാണ്? ശ്രീ. ജയതിലക് IAS- ഇറക്കിയ വിവാദ ഉത്തരവിറക്കാൻ കാരണം, കർഷകക്ഷേമം മുൻ നിർത്തിയായിരുന്നോ ? EPRC-5 / 28
  • 6. 1964-ലെ ഭൂപതിവ് ചട്ടങ്ങൾ പ്രകാരം പതിച്ചുനൽകിയ ഭൂമികളിലെ ചന്ദനം ഒഴിച്ചുള്ള മരം മുറിക്കാൻ സ്ഥലത്തിന്‍റെ ഉടമകളെ അനുവദിച്ചുകൊണ്ട് റവന്യൂവകുപ്പ് അസാധാരണമായ ഉത്തരവ് നൽകിയതിന്‍റെ സാഹചര്യം ഇതേവരെ വ്യക്തമാക്കപ്പെട്ടിട്ടില്ല. മരം മുറിക്കാൻ അനുമതി ലഭിക്കുന്നില്ലെന്ന ഭൂവുടമകളുടെ ശരിയായ പരാതികൾ സർക്കാരിന് ലഭിച്ചിട്ടുണ്ടാവാം. പട്ടയഭൂമിയിലെ നിക്ഷിപ്തമല്ലാത്ത മരങ്ങൾ നിയമാനുസൃതം മുറിക്കാൻ അനുമതി ചോദിക്കുമ്പോൾ അനാവശ്യമായി തടയുന്ന സംഭവങ്ങളുണ്ടാകാറുണ്ട്. അത്തരം പരാതികളുണ്ടാവുമ്പോൾ പട്ടയ ഉടമകൾക്കനുകൂലമായി നിയമാനുസൃതം നടപടിയുണ്ടാകണം. എന്നാൽ, അത്തരം പരാതികളിൽ പലതിന്‍റെ പിന്നിലും അതിന്‍റെ മറവിലുള്ള ഉത്തരവുകൾക്ക് പിന്നിലും ചതി പതിയിരിക്കുന്നുണ്ടാവാം. പട്ടയഭൂമിയിലെ മരംമുറി തടഞ്ഞാൽ കർശനനടപടിയുണ്ടാകുമെന്ന, അസാധാരണമായ ഊന്നൽ നൽകിയുള്ള റവന്യൂ വകുപ്പിന്‍റെ 2020 ഒക്ടോബർ 24-ന്‍റെ ഉത്തരവ് സംശയാസ്പദമാകുന്നത്, അതിനെ തുടർന്ന് വ്യാപകമായി മരംകൊള്ള നടന്നതുകൊണ്ടാണ്. ന്യൂഡൽഹിയിൽ ഇപ്പോൾ നടക്കുന്ന കർഷക സമരത്തെ ശക്തമായി പിന്തുണയ്ക്കുന്ന നയമെടുത്ത സർക്കാറാണ് സംസ്ഥാനം ഭരിക്കുന്നത്. എന്നിട്ടാണ് കർഷകതാൽപര്യം മുൻനിർത്തിയെന്ന പേരിൽ ഈ വൈരുദ്ധ്യം നിറഞ്ഞ സർക്കാർ ഉത്തരവ് ഇറക്കിയത്.(അനുബന്ധ രേഖകൾ ഓരോന്നും സസൂഷ്മം പരിശോധിക്കുക). ഭരണപരമായ അധികാര ദുർവിനിയോഗം കാലകാലമായി വിവിധ മേഖലകളിൽ നടത്തുന്നവർക്കെതിരെ നിയമനടപടികൾക്കായി പൊതു ജനം തന്നെ സംഘടിതമായി ഇറങ്ങേണ്ട സ്ഥിതിവിശേഷമാണ് സംജാതമായിരിക്കുന്നത്. ഈ കഴിഞ്ഞ ദിവസം മുൻ റവന്യു മന്ത്രി ശ്രീ. ഇ. ചന്ദ്രശേഖറിന്‍റെ മാധ്യമങ്ങളിൽ കൂടി വന്ന "ഈ ഉത്തരവ് കർഷകരെ സഹായിക്കാൻ വേണ്ടിയായിരുന്നു" എന്ന പരാമർശം കേട്ട ഒരു പാവപ്പെട്ട കൃഷിക്കാരന്‍റെ സംശയം ഇങ്ങനെ:- EPRC-6 / 28
  • 7. കല്ല്, പാറ മണൽ, മണ ്ണ് ഇവക്ക് ദൗർലഭ്യം നേരിട്ടത് ആർക്കാണ്? നിരവധി കൈയേറ്റങ്ങളും നിയമ ലംഘനങ്ങളും നടത്തിക്കൊണ്ട് വൻകിട നിർമ്മാണങ്ങൾ നടക്കുന്നതിനെതിരെ ഹൈക്കോടതി നിർദേശങ്ങൾ ഉണ്ടായിട്ടും അത് നടത്താതെ ഇത്തരം മാഫിയകളുടെ നിർമ്മാണത്തിന് അസംസ്കൃത സാധനങ്ങൾ ഒരുക്കിക്കൊടുക്കുന്നതിൽ എവിടെയാണ് കർഷക നന്മ? പുനർ നിർമ്മാണമെന്ന പേരിൽ നടത്തിക്കൊണ്ടിരിക്കുന്നതിൽ ഭൂരിഭാഗവും അഴിമതിയാൽ പൊളിഞ്ഞു കിടക്കുന്നു.. എന്നാൽ കിടപ്പാടം നഷ്ടപ്പെട്ടവർ ഇന്നും അതേപടി. ➢ ഒരു ഭൂമിയെ കൃഷിയ്ക്ക് യോഗ്യമല്ലായെന്ന് സാക്ഷ്യപ്പെടുത്താൻ ആർക്കാണ് യോഗ്യത? ➢ കേരളത്തിൽ ജിയോളജിസ്റ്റും വില്ലേജ് ഓഫീസറും ആണോ കേരളത്തിലെ കൃഷി തീരുമാനിക്കുന്നത്?. ➢ കാട് പിടിപ്പിക്കാൻ കോടികൾ മുടക്കുന്ന സർക്കാരിന്, കാപ്പിത്തോട്ടങ്ങളിൽ കാർബൺ ന്യൂട്ടറലാക്കാൻ നടക്കുന്ന സർക്കാറിന്, ഇത്തരം സ്ഥലങ്ങളിൽ കാട് പിടിപ്പിക്കുന്നവർക്ക് വരുമാനവും മറ്റ് സഹായങ്ങളും ഉറപ്പു വരുത്തിക്കൂടെ? ➢ സ്വകാര്യ വ്യക്തികൾക്ക് ഖനനമെന്ന കൊള്ള നടത്താൻ സർക്കാർ വകുപ്പുകളെ ഉപയോഗിക്കുന്നതിലൂടെ കർഷകർക്കും കേരളത്തിനും എന്ത് നേട്ടമാണ് സർക്കാർ ഉദേശിക്കുന്നത്? ➢ ലോക് ഡൗണുമായി ബന്ധപ്പെട്ട് നിത്യവൃത്തിക്ക് വേണ്ടി പണി ചെയ്യുന്നവർക്ക് കടുത്ത നിയന്ത്രണങ്ങൾ നിരവധിയാണ്. എന്നാൽ കുന്ന് ഇടിച്ചു നിരത്തൽ, മരം കൊള്ള, വനം കൊള്ള, പാറ ഖനനം, അനധികൃത ഖനനവും കടത്തലും ഒക്കെ നിർബാധം ഇവിടെ നടക്കുന്നുവെന്നത് ഇരട്ടത്താപ്പല്ലേ ? ➢ കടൽ ക്ഷോഭത്തിന് കല്ലിടൽ മാത്രമാണ് പരിഹാരമെന്നത് മാത്രമേ സർക്കാരിന് മുമ്പിൽ, പരിഹാരമായുള്ളോ? EPRC-7 / 28
  • 8. ➢ ദുരന്ത ഭൂമിയിൽ പോലും നിർബാധം പാറ പൊട്ടിക്കലും അനധികൃത നിർമ്മാണവും നടത്താനുള്ള ഒത്താശകൾ നടത്തുന്നത് പ്രകൃതിയെ സംരക്ഷിച്ചു കൊണ്ടുള്ള വികസനം എന്ന സർക്കാരിന്‍റെ നയവുമായി എങ്ങിനെയാണ് ഒത്തുപോകുന്നത്? ➢ ദുരന്തങ്ങളെ മാർക്കറ്റ് ചെയ്യാനും ക്ഷണിച്ചു വരുത്താനുമല്ലേ നിയമ നിർമാണ സഭയിൽ നീക്കം നടത്തിയിരിക്കുന്നത്? ➢ ഇതിന് കേരളത്തിലെ പാവപ്പെട്ട കർഷകരെ രക്ഷിക്കാനെന്ന വാദമാണ് പഞ്ഞുകൊണ്ടിരിക്കുന്നത്! ➢ നിരവധി കൈയേറ്റങ്ങളും നിയമ ലംഘനങ്ങളും നടത്തിക്കൊണ്ട് വൻകിട നിർമ്മാണങ്ങൾ നടക്കുന്നതിനെതിരെ ഹൈക്കോടതി നിർദേശങ്ങൾ ഉണ്ടായിട്ടും നടപടി എടുക്കാതെ ഇത്തരം മാഫിയകളുടെ നിർമ്മാണത്തിന് അസംസ്കൃത സാധനങ്ങൾ ഒരുക്കിക്കൊടുക്കുന്നതിൽ എവിടെയാണ് കർഷക നന്മ? അധികം ശ്രദ്ധിക്കപ്പെടാതെ പോയ മറ്റൊരു മരം മുറി!! 27.05.2017-ല്‍ വനം വന്യജീവി വകുപ്പ് ഇറക്കിയ സ.ഉ.(കൈ)/28/2017/വനം (അനുബന്ധം:04) ഉത്തരവ് ഇറക്കിയതും റദ്ദാക്കിയതും പ്രകാരം സാധാരണക്കാരായ ഗിരിജനങ്ങളുടെ ഭൂമിയില്‍ നിന്നിരുന്ന ആഞ്ഞിലിയും പ്ലാവുമടക്കമുള്ള കോടിക്കണക്കിന് രൂപയുടെ മരങ്ങള്‍ മാഫിയകള്‍ക്ക്‌ മുറിച്ചു കടത്താന്‍ അവസരമുണ്ടായി എന്ന് വേണം കരുതാന്‍. ഇവിടെയും ഉദ്യോഗസ്ഥ-രാഷ്ട്രീയ-മാഫിയ കൂട്ടുക്കെട്ടിനാല്‍ കബളിപ്പിക്കപ്പെട്ടത് സാധാ ഗിരിജനങ്ങള്‍. ഈ ഉത്തരവിലെയും ക്രമക്കേടുകളും പരിശോധിക്കപ്പെടേണ്ടതായുണ്ട്. EPRC-8 / 28
  • 9. ഉദ്യോഗസ്ഥതലത്തിൽ നടന്നിരിക്കുന്ന കുറ്റകൃത്യങ്ങളായി പ്രത്യക്ഷത്തിൽ ഇതു തോന്നുമെങ്കിലും അതിനുമപ്പുറം മറഞ്ഞിരിക്കുന്ന അദൃശ്യവലയങ്ങളുണ്ട്. അങ്ങനെ ഇത്തരത്തില്‍ എല്ലാം ദൈവത്തിന്‍റെ സ്വന്തം നാടായ നമ്മുടെ ഈ കേരളം കബളിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. ഇനിയെങ്കിലും വസ്തുതകള്‍ തിരിച്ചറിയു പ്രബുദ്ധകേരളമേ!! നന്ദിപൂർവ്വം, വിശ്വസ്തതയോടെ Sanjeev S J President Environmental Protection and Research Council(Reg. No. 200/2017) Ground floor, Mohan’s Building, V.V. Road, Pettah. P. O, Thiruvananthapuram. 695024, Kerala, IN. +91 9847878502, 90484 90853 info@eprcindia.org keralamyowncountry@gmail.com http://eprcindia.org Please see the following enclosures & addl information. EPRC-9 / 28
  • 10. അനുബന്ധം: 01 മന്ത്രിസഭാ യോഗത്തിന്‍റെ നടപടി ക്കുറിപ്പുകൾ: തിയതി 05.03.2019 രഹസ്യം സംസ്ഥാനത്ത് നിർമ്മാണ വസ്തുക്കളുടെ ദൗർലഭ്യം പരിഹരിക്കുന്നതിന് ഖനന പ്രവർത്തനം ക്രമവത്ക്കരിക്കുന്നത്. 1964 ലെ ഭൂപതിവ് ചട്ടങ്ങളിലെ ചട്ടം (4) ൽ നിലവിലുളള ഉപചട്ടം 1 ആയി ഭേദഗതി ചെയ്യുകയും അതിനു താഴെ ഉപചട്ടങ്ങൾ 2 ഉം 3 ഉം ചേർക്കുകയും ചെയ്യുന്നു. നിർദേശം അംഗീകരിച്ചു. പിണറായി വിജയൻ മുഖ്യമന്ത്രി. ടോം ജോസ് സെക്രട്ടറി. സംസ്ഥാനത്ത് നിർമ്മാണ വസ്തുക്കളുടെ ദൗർലഭ്യം രൂക്ഷമായി അനുഭവപ്പെട്ടു വരുന്നു. അതുകൊണ്ട് വിലവർദ്ധനവും നിർമ്മാണ പ്രവർത്തനങ്ങൾ തടസ്സപ്പെടുകയും ചെയ്യുന്നു എന്ന പരാതി ഉയർന്നു. 1964 ലെ ഭൂപതിവ് ചട്ടങ്ങൾ നിലനിൽക്കുന്ന സാഹചര്യം ഭേദഗതിയിലൂടെ മാറ്റി ഖനനത്തിനുള്ള സാഹചര്യം ഒരുക്കേണ്ടിയിരിക്കുന്നു. കൂടാതെ തുടർന്ന് വരുന്ന ഖനന പ്രവർത്തനങ്ങൾ ക്രമീകരിക്കേണ്ടതുമുണ്ട്. ഇത് സംബന്ധിച്ച് ഹൈക്കോടതിയുടെ നിർദേശം കേസിന്‍റെ പശ്ചാലത്തിൽ നിർദേശമാണെന്നതും സർക്കാർ പ്രത്യേകം പരിഗണിക്കുന്നു 4 (2)കൃഷി ഓഫീസറും, ജിയോളജിസ്റ്റും, വില്ലേജ് ഓഫീസറും, ഉൾപ്പെടുന്ന കമ്മറ്റി ഉണ്ടാക്കി കൃഷിയ്ക്ക് യോഗ്യമല്ലെന്ന് സാക്ഷ്യപ്പെടുത്തുക. ക്വാറിയിംഗിന് യോഗ്യമാണെന്നും കളക്ടർക്ക് ശുപാർശ കൊടുക്കണം ഇതിന്‍റെ അടിസ ്ഥാനത്തിൽ കളക്ടർ NOC കൊടുക്കുക. 4(3) നിലവിൽ ഖനനത്തിലിരിക്കുന്ന പ്രദേശങ്ങളിൽ സർക്കാർ വിജ്ഞാപനങ്ങൾക്കനുസരിച്ച് ഈടാക്കി വരുന്ന സീനിയറേജ് നിരക്കിൽ മാറ്റം വരുത്തിക്കൊണ്ട് ഖനന പ്രവർത്തനം ക്രമവത്ക്കരിക്കപ്പെടാവുന്നതാണ്. EPRC-10 / 28
  • 15. അനുബന്ധം: 02 14-ാം കേരള നിയമസഭ 16-ാം സമ്മേളനം 31-10-2019 ലെ മറുപടിയ്ക്ക്. ചോദ്യം. : എൻ ഷംസുദ്ദീൻ : ഖനനാനുമതിയ്ക്കായി 1964 ലെ ഭൂപതിവ് ചട്ടങ്ങളിൽ ഭേദഗതിയ്ക്ക് നടപടിയുണ്ടോ? ഉത്തരം. ബഹു: ഇ. ചന്ദ്രശേഖരൻ(റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി). 1964 ലെ ഭൂപതിവ് ചട്ടപ്രകാരം പതിച്ച് നൽകിയ പട്ടയഭൂമിയിലെ, കൃഷിയ്ക്ക് യോഗ്യമല്ലാത്ത ഭൂമിയിൽ നിബന്ധനകൾക്ക് വിധേയമായി ക്വാറിയിംങ്ങിന് ചട്ടം (4) ൽ ഭേദഗതി വരുത്തുന്നതിന് 05.03.2019-ലെ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. Ad: AG യുടെ നിയമ ഉപദേശം ലഭിച്ചിരുന്നു. 01.08.19-ലെ മന്ത്രിസഭാ യോഗത്തിന്‍റെ പരിഗണനയ്ക്ക് സമർപ്പിച്ചപ്പോൾ വീണ്ടും ചർച്ച ചെയ്യാൻ തീരുമാനിച്ചു. EPRC-15 / 28
  • 23. അനുബന്ധം:04 ( 27.05.2017-ല്‍ വനം വന്യജീവി വകുപ്പ് ഇറക്കിയ സ.ഉ.(കൈ)/28/2017/വനം ) EPRC-23 / 28